Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി ലോല...

പരിസ്ഥിതി ലോല മേഖല: സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് 28-ന്  ഏഴ്​ വില്ലേജുകളിൽ കരിദിനം

പത്തനംതിട്ട: പരിസ്ഥിതി മേഖല വിജ്ഞാപനത്തിലെ നിർദ്ദേശങ്ങളെ യു. ഡി. എഫ് സർക്കാർ പൂർണ്ണമായി പിന്തുണയ്ക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള കൊടും ചതിയാണെന്നും സി. പി. എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് 28-ന്  മേഖലയിലെ ഏഴ്​ വില്ലേജുകളിൽ കരിദിനം ആചരിക്കും.

ജില്ലയിൽ ഏഴ് വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയിൽ വരിക. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശങ്ങളിൽ ജില്ലയിലെ ഒരു വില്ലേജിനെ പോലും ഒഴിവാക്കിയില്ല. 2018 ൽ പിണറായി സർക്കാർ കേന്ദ്രസർക്കാരിന് കൊടുത്ത നിർദ്ദേശത്തിൽ 7 വില്ലേജുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കുകയും പരിസ്ഥിതി ലോല പ്രദേശം വനത്തിനുള്ളിൽ നിലനിർത്തണമെന്നും നിലപാട് എടുത്തിരുന്നു.

അതിനു കടകവിരുദ്ധമായി ജനവാസ കേന്ദ്രങ്ങൾ അടക്കം ഉൾപ്പെടുത്തിയ നിർദ്ദേശമാണ് യു. ഡി. എഫ് അംഗീകരിച്ചിരിക്കുന്നത്. നിർദ്ദേശങ്ങൾ നടപ്പായാൽ 10 -15 വർഷത്തിനുള്ളിൽ വീടും ഭൂമിയും ഒക്കെ ഉപേക്ഷിച്ചു ജനങ്ങൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടിവരും. മേഖലയിൽ ഏതു നിർമ്മാണത്തിനും കേന്ദ്രസംസ്ഥാനത്തിൽ വരുന്ന അതോറിറ്റിയുടെ അനുമതി വാങ്ങേണ്ടിവരും.

ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിന്റെ ആമുഖത്തിൽ പറയുന്നതുപോലെ ആനകൾക്കും കടുവകൾക്കും ​െ സ്വൈര്യമായി നടക്കാനുള്ള ഇടനാഴികൾ ആണ് ഇത്തരം പ്രദേശങ്ങൾ എന്ന വാദമാണ് ഹരിത എം. എൽ. എമാരുടെ നേതാവായിരുന്ന മുഖ്യമന്ത്രി സതീശൻ ഇപ്പോൾ ഉയർത്തുന്നത്. ജില്ലയുടെ ഏഴ് വില്ലേജുകൾ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം നേതൃത്വത്തിൽ 75000 ത്തിലധികം അപ്പീലുകൾ അയച്ചിട്ടുണ്ട്​.

പെരുനാട്, ചിറ്റാർ, സീതത്തോട് വടശ്ശേരിക്കര വില്ലേജുകളിൽ നിന്ന് 15,000 ലധികവും കൊല്ലമുള, തണ്ണിത്തോട്, വടശ്ശേരിക്കര വില്ലേജുകളിൽ നിന്ന് 15,000 വീതവും അപ്പീലുകളാണ് അയച്ചത്. സി. പി. എം ശക്​തമായ സമര പരിപാടികൾ തുടരുമെന്നും രാജു എബ്രഹാം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കെ. യു. ജനീഷ്കുമാർ എം. എൽ. എ, അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവരും ​ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി

തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി തോമസ് എം എൽ എ അറിയിച്ചു. കുന്നന്താനം – കവിയൂർ, തിരുമാലിട ക്ഷേത്രം - കാവനാൽകടവ്,...

ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു : 3കുട്ടികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : യു പിയിലെ ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് 3 കുട്ടികൾ മരിച്ചു. 5 കുട്ടികൾക്കു പരുക്കേറ്റു.ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം...
- Advertisment -

Most Popular

- Advertisement -