Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsകരാർ കാലാവധി...

കരാർ കാലാവധി നീട്ടി നൽകണമെന്ന ആവശ്യം : കെ ആർ എഫ് ബി  എൻജിനീയറെ വിമർശിച്ച് മന്ത്രി

പത്തനംതിട്ട: അബാൻ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരനു കാലാവധി നീട്ടി നൽകണമെന്ന ആവശ്യം ഉന്നയിച്ച കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയറെ വിമർശിച്ച് മന്ത്രി പി.കെ.ബഷീർ. താങ്കൾ സർക്കാരിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റേതോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അബാൻ മേൽപാലം, കോഴഞ്ചേരി പാലം, പത്തനംതിട്ട റിങ് റോസ് നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട് അബിൻ വർക്കി എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിനിടെയായിരുന്നു വിമർശനം.

അബാൻ മേൽപാലവുമായി ബന്ധപ്പെട്ട് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും കലക്ടർ, ജനപ്രതിനിധികൾ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, കരാറുകാരൻ ഉൾപ്പെടെയുള്ളവരുടെ യോഗം 6നു മന്ത്രിയുടെ ചേംബറിൽ വീണ്ടും ചേരുമെന്ന് എംഎൽഎ അറിയിച്ചു.

കോഴഞ്ചേരി പാലത്തിന്റെ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നിർവഹിക്കും. പത്തനംതിട്ട റിങ് റോഡുമായി ബന്ധപ്പെട്ട സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും, അംമ്പലക്കടവ്- ഇലവുംതിട്ട – തെക്കേമല റോഡിന്റെ പണികൾ പൂർത്തിയാക്കുന്നതിന് കിഫ്ബിയോട് വേഗത്തിൽ തുടർനടപടി സ്വീകരിക്കാനും ആവശ്യപ്പെടും.

പരുമല കടവിൽ നിന്നാരംഭിച്ച് വള്ളിക്കോട്- ചെന്നീർക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൈപ്പട്ടൂർ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 13 വർഷമായി മുടങ്ങിക്കിടക്കുന്നതു വിദഗ്ധ സമിതിയെ നിയോഗിച്ച് പഠിച്ച് തുടർനടപടികൾ സ്വീകരിക്കാനും  യോഗത്തിൽ തീരുമാനമായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ലോക് സഭാ തിരഞ്ഞെടുപ്പിൽ  മണ്ഡലത്തിലുണ്ടായ പരാജയം യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി...

ഫിനാൻസ് തട്ടിപ്പ് കേസ്സ്: പ്രതികളെ റിമാൻഡ് ചെയ്തു

തിരുവല്ല: ഫിനാൻസ് തട്ടിപ്പ് കേസ്സിലെ പ്രതികളെ റിമാൻഡ് ചെയ്തു. നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ തിരുവല്ലായിൽ  പ്രവർത്തിക്കുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കുടുംബവുമാണ് റിമാൻഡിലായത്. കേരള കോൺഗ്രസ് മാണി വിഭാഗം മുൻ സംസ്ഥാന ട്രഷററും...
- Advertisment -

Most Popular

- Advertisement -