Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപായിപ്പാട് ഗവൺമെൻറ്...

പായിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി ഹൈസ്കൂൾ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം

ചങ്ങനാശ്ശേരി: പായിപ്പാട്  ഗവൺമെൻറ് ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗം ടീൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം  ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ  നിർവ്വഹിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ മാർത്തോമാ കോളേജ് മുൻ എക്കണോമിക്സ് വകുപ്പ് മേധാവിയും സിവിൽ സർവീസ് അക്കാദമി പ്രൊഫസറുമായ ഡോ. ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ആത്മവിശ്വാസത്തിൽ നിന്നാണ് കരുത്ത് ഉണ്ടാകുന്നതെന്നും   സഹജീവികളെ കേൾക്കാനും കൂടെ നിൽക്കാനുമുള്ളതാണ് കരുതൽ എന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈല റ്റിഎസ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ മനോജ് കുമാർ എസ്, ബേബി രഞ്ജിനി, ഷീന കരീം, ഷെമി ബീഗം, സിനു പി ഏലിയാസ്, ഗ്രന്ഥശാല പ്രസിഡൻ്റ് ഇസ്‌മായിൽ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കോട്ടയം റ്റിറ്റിഐ യിലേക്ക് സ്ഥലംമാറ്റം ലഭിച്ച സിനു പി ഏലിയാസിന് ഉപഹാരവും നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗരസഭയിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം : എട്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല: തിരുവല്ലാ നഗരസഭ ഓഫീസിൽ ജോലിക്കിടെ റീൽസ്  ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് എതിരെ നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ ഉൾപ്പെടെയുള്ള  ഉദ്യോഗസ്ഥർക്കാണ്  സെക്രട്ടറി നോട്ടീസ്...

അഷ്റഫ് വധക്കേസ് : നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ : സിപിഎം പ്രവർത്തകൻ അഷ്റഫിനെ വധിച്ച കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, വി.ഷിജിൽ, ആർ.വി.നിധീഷ്,...
- Advertisment -

Most Popular

- Advertisement -