Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryതിരുവാഭരണ പാത...

തിരുവാഭരണ പാത ദേശീയപാതയാക്കണം;  മന്ത്രിക്ക് നിവേദനം നൽകി അബിൻ വർക്കി എംഎൽഎ

കോഴഞ്ചേരി: ശബരിമല തീർഥാടകരും തിരുവാഭരണ ഘോഷയാത്രയും ഉൾപ്പെടെ വർഷംതോറും വലിയ തോതിൽ ഉപയോഗിക്കുന്ന തിരുവാഭരണ പാത ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തിവികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ആറന്മുള എംഎൽഎ അബിൻ വർക്കി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകി.

പത്തനംതിട്ട ജില്ലയുടെ ഗതാഗത, തീർഥാടന മേഖലകളിൽ ഏറെ പ്രാധാന്യമുള്ള പാതയാണ് തിരുവാഭരണ പാത. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ഭക്തർ ഉപയോഗിക്കുന്ന പ്രധാന ഗതാഗത മാർഗമായതിനാൽ പാതയുടെ നിലവാരം മെച്ചപ്പെടുത്തുന്നത്അനിവാര്യമാണെന്നാണ് എംഎൽഎ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്.

നിലവിലുള്ള റോഡിന്റെ വീതിക്കുറവ്, വളവുകൾ, ഗതാഗതക്കുരുക്ക്, കാലാവസ്ഥാ പ്രതികൂലതകൾ എന്നിവ പരിഹരിക്കുന്നതിനൊപ്പം ആധുനിക നിലവാരത്തിലുള്ള റോഡ് സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. ദേശീയപാതയായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ പ്രദേശത്തിന്റെ പൊതുവായ ഗതാഗത വികസനത്തിനും ശബരിമല തീർഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

നേരത്തെയും പത്തനംതിട്ടയിലെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ നടന്നിരുന്നു. അബാൻ മേൽപ്പാലം, കോഴഞ്ചേരി പാലം, പത്തനംതിട്ട റിങ് റോഡ് തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും ഇത്തരം ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു.

തിരുവാഭരണ പാതയുടെ വികസനത്തിന് ആവശ്യമായ സാങ്കേതിക പരിശോധനയും തുടർനടപടികളും വേഗത്തിലാക്കണമെന്നാണ്  ആവശ്യം. പദ്ധതി യാഥാർഥ്യമാകുന്നതോടെ പത്തനംതിട്ടയിലെ തീർഥാടന ടൂറിസത്തിനും പ്രാദേശിക ഗതാഗത മേഖലയ്ക്കും വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 98-മത്  ജന്മദിനാഘോഷം നാളെ

തിരുവല്ല : പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 98-മത് ജന്മദിനാഘോഷം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 25 ന്  സഭാ ആസ്ഥാനത്തും  ശാഖകളിലും  ആഘോഷിക്കും. രാവിലെ വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്ക്...

തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50ഓടെയായിരുന്നു മരണം . തൃശൂർ അതിരൂപത...
- Advertisment -

Most Popular

- Advertisement -