Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsലോക കാഴ്ച...

ലോക കാഴ്ച ദിനം ആചരിച്ചു

തിരുവല്ല : സുദർശനം ആയുർ വേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്റർ, വൈസ് മെൻസ് ഇൻ്റർനാഷണൽ കവിയൂർ മുണ്ടിയപ്പിള്ളി ചാപ്റ്റർ , ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസോസിയേഷൻ (എ എച്ച് എം എ ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക കാഴ്ച ദിനം ആചരിച്ചു. തിരുവല്ല മഞ്ഞാടി തൈമല സുദർശനം ക്യാമ്പസിൽ നടന്ന യോഗത്തിൽ വൈസ് മെൻസ് ഇൻ്റർനാഷണൽ കവിയൂർ മുണ്ടിയപ്പിള്ളി ചാപ്റ്റർ പ്രസിഡൻ്റ് കുര്യൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു, സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷനും ആയുർവേദ ഹോസ്പിറ്റൽ മാനേജ് മെൻ്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ഡോ. ബി.ജി ഗോകുലൻ ഉദ്ഘാടനം ചെയ്തു.

“ആദ്യം തന്നെ ആയുർവേദം”,”കാഴ്ചയുടെ സംരക്ഷണവും ദിനചര്യയും “എന്നീ വിഷയങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ചിത്രാ രാജനും ഡോ നിമിഷ റെജിയും സംസാരിച്ചു .ചടങ്ങിൽ സാമൂഹൃ സേവന രംഗത്തെ സംഭാവനകൾ മാനിച്ച് ഡോ.ബി.ജി ഗോകുലനെ കുര്യൻ ചെറിയാൻ പൊന്നാടയണിയിച്ച് ആദരിച്ചു.

നീരേറ്റുപുറം പമ്പ ജലോൽസവ കമ്മിറ്റി സെക്രട്ടറി പുന്നൂസ് ജോസഫ്, ശാന്തി ഗോകുൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം കുഞ്ഞൂഞ്ഞമ്മ ജോസഫ്, സജി കൂടാരത്തിൽ, ബെൻസി തോമസ്, ഡോ പാർവ്വതി ശങ്കർ എന്നിവർ പ്രസംഗിച്ചു .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും കനത്ത മഴ:3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുടിവെള്ള ടാങ്കുകളുടെ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2025- 26 ഉൾപ്പെടുത്തി എസ് സി വിഭാഗങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു.  പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു....
- Advertisment -

Most Popular

- Advertisement -