Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ മെഡിക്കൽ...

ആലപ്പുഴ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം;  ബാലാവകാശ കമ്മിഷൻ കേസെടുത്തു

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അവിവാഹിതരായ അമ്മമാരെ സമീപിച്ച്  കുഞ്ഞിനെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായും കുഞ്ഞിനെ വിൽക്കാൻ ഉണ്ടോയെന്ന് തിരക്കി സംഘം സമീപിച്ചതായും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞതായാണ് വാർത്ത.

25,000 രൂപയ്ക്ക് മുകളിൽ നൽകി  നവജാത ശിശുവിനെ വാങ്ങി ലക്ഷങ്ങൾക്ക് മറിച്ചു വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നതായാണ് ശിശുക്ഷേമ സമിതി ഭാരവാഹിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി  ചെയർപേഴ്സൺ,  ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം ടി.സി ജലജമോളാണ് കേസെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴി റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ജനുവരി 28 ന് രാവിലെ എട്ട് മണി മുതല്‍ 29 ന് വൈകിട്ട് ആറ് മണി വരെ...

ഒന്നാംക്ലാസ് പ്രവേശനപ്രായം 6 വയസാക്കും ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ശാസ്ത്രീയ പഠനങ്ങൾ നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നാണ്.അതിനാൽ 2026-'27 അക്കാദമിക വര്‍ഷം...
- Advertisment -

Most Popular

- Advertisement -