Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsഅടൂർ പോലീസ്...

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ നടപടി: ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കും

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി പത്തനംതിട്ട എസ്പിയോട് നിർദേശിച്ചു.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഗൗരവമായി പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ജനപ്രതിനിധികൾ പോലീസ് സ്റ്റേഷനിലെത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട എസ്പിയോട് കാര്യങ്ങൾ കൃത്യമായി പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡിജിപിയുടെ നിർദേശത്തിന് പിന്നാലെ പത്തനംതിട്ട എസ്പി ഡിവൈഎസ്പിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് അടൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

എന്നാൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന സാഹചര്യം രൂപപ്പെട്ടു. ഫെനി നൈനാൻ ഉൾപ്പെടെയുള്ള സംഘാംഗങ്ങളെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു . അതിനാൽ ഇവർക്കെതിരെ കേസെടുക്കേണ്ടിവരുമെന്നാണ് സൂചന.

അതേസമയം ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപം നിന്ന് രാജൻ ജോസഫിനോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായാണ് പോലീസ് സ്റ്റേഷനിലെത്തിയതെന്നും രാജൻ ജോസഫിന്റെ സുഖവിവരം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം.

എന്നാൽ പരാതിക്കാരൻ എന്ന നിലയിലുള്ള രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത വിവരം അറിയിക്കാൻ അടൂർ സ്റ്റേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ ശ്രീനാദേവി കുഞ്ഞമ്മയെ ബന്ധപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊണ്ടിമുതൽ കേസ് : ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും.  കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു...

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽ മോചിതനായി

ലണ്ടന്‍ : ചാരവൃത്തി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽ മോചിതനായി. ജയില്‍ മോചിതനായത്തിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. അഞ്ചുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് അസാന്‍ജ് മോചിതനാകുന്നത്. അമേരിക്കയുടെ...
- Advertisment -

Most Popular

- Advertisement -