Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്തെ കാറപകടം...

കോട്ടയത്തെ കാറപകടം : ആത്മഹത്യാശ്രമമെന്ന് പോലീസ്

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ഒൻപതു പേർക്ക് പരുക്കേറ്റ വാഹനാപകടം ബോധപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. അമിതവേഗത്തിൽ ഓടിച്ച് കാർ അലക്ഷ്യമായി മറ്റു വാഹനങ്ങളിലിടിച്ചു കയറ്റിയ അപകടം ആത്മഹത്യാശ്രമമാണെന്ന് കാർ ഡ്രൈവർ കുട്ടിക്കൽ പുത്തൂർ ശാരോണിൺ ഫിലിപ്പ് (27) പോലീസിനോട് പറഞ്ഞു.

ചോറ്റി ജങ്ഷനിൽ ഞായറാഴ്ച രാവിലെ 8.15-നായിരുന്നു അപകടം. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് ബോധപൂർവം നടത്തിയ കൃത്യമാണെന്ന് വ്യക്തമായത്. മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് ശാരോണിൺ ഫിലിപ്പിനെതിരേ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മകരവിളക്ക് : ടിപ്പർ ലോറിക്ക് നിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക്  സമയത്ത് ഗതാഗത തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ടിപ്പർ ലോറിക്ക് നിരോധനം ഏർപ്പെടുത്തി. തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി ജനുവരി 13, 14, 15 തീയതികളിൽ  ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം...

ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു

മുംബൈ : ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാനായി രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ നവൽ ടാറ്റയെ തെരഞ്ഞെടുത്തു.മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.നിലവിൽ ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ്...
- Advertisment -

Most Popular

- Advertisement -