Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsപിപി ദിവ്യക്കെതിരായ...

പിപി ദിവ്യക്കെതിരായ അന്വേഷണം: നിർണായക നീക്കവുമായി വിജിലൻസ് സംഘം

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ് സംഘം. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്നാണ് 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കേ കാര്‍ട്ടണ്‍ ഇന്ത്യാ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകള്‍ കിട്ടിയതിന് പിന്നില്‍ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലന്‍സ് നടപടി.

കരാറുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് വിജിലന്‍സ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. മോഡുലാര്‍ ടോയ്ലറ്റ് നിര്‍മാണം, എ ബി സി കേന്ദ്രത്തിന്‍റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഫയലുകള്‍ പരിശോധിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം തിരുവല്ല പാലിയേക്കര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ, സംസ്ഥാന സെക്രട്ടറി സുഷമാ ശിവരാമൻ...

വി ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു .21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു ....
- Advertisment -

Most Popular

- Advertisement -