കൊച്ചി : കാലടി സർവ്വകലാശാലയിൽ വിദ്യാർത്ഥി സമരത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകില്ല.ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.സർവകലാശാല വൈസ് ചാൻസലർ നൽകിയ അപ്പീലിലാണ് വിധി.
നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനുള്ളത്. സമരം ചെയ്ത 16 വിദ്യാർത്ഥികളിൽ 12 പേരുടെയും സസ്പെൻഷൻ, മാപ്പപേക്ഷ എഴുതി നൽകിയാൽ പിൻവലിക്കാമെന്നാണ് സിൻഡിക്കേറ്റ് നിലപാട്.





