Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : ഭക്ഷ്യ വസ്തുക്കളുടെ വിലവിവര പട്ടിക 6 ഭാഷകളിൽ പ്രദർശിപ്പിക്കണം

ചെങ്ങന്നൂർ: താലൂക്കിലെ ഇടത്താവളങ്ങളിൽ  അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ശബരിമല തീർത്ഥാടകർക്കായി പ്രദേശത്തെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ/ ഹോട്ടലുകൾ/ റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ  വിലവിവര പട്ടിക 6 ഭാഷകളിൽ പ്രദർശിപ്പിക്കാൻ വ്യാപാരികൾക്ക് നിർദേശം. 

ശബരിമല മണ്ഡല-മകര വിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച്  ബേക്കറികളിലെയും റസ്റ്റോറന്റ് അനുബന്ധ സ്ഥാപനങ്ങളിലെ വ്യാപരികളുമായി  റവന്യൂ ഡിവിഷണൽ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.  ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല.  നിശ്ചിത അളവ് മൂല്യത്തേക്കാൾ കുറച്ചു നൽകുവാനോ നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുവാനോ പാടില്ല. 

വില നിലവാരം പ്രദർശിപ്പിക്കാത്തവർക്കും നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്നവർക്കും ക്രിമിനൽ നടപടി ഉൾപ്പെടെയുള്ള കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന്   റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂർ വേനൽക്കാല പ്രത്യേക തീവണ്ടി

തിരുവനന്തപുരം : ബംഗളൂരു- തിരുവനന്തപുരം നോർത്ത്-ബംഗളൂരു വേനൽക്കാല പ്രതിവാര പത്യേക തീവണ്ടി സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 4, 11, 18, 25, മേയ് 2, 9, 16, 23, 30 തീയതികളിൽ...

ദേശീയ വനം കായികമേള : കേരളത്തിന് രണ്ടാം സ്ഥാനം

ഛത്തീസ്ഗഡ് : റായ്‌പൂരിൽ നടന്ന 27 മത് ദേശീയ വനം കായികമേളയിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒക്ടോബർ 16 മുതൽ 20 വരെ നടന്ന മത്സരത്തിൽ 300 ഇനങ്ങളിലായി 106 മെഡലുകൾ...
- Advertisment -

Most Popular

- Advertisement -