Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsമഴയും കാറ്റും:...

മഴയും കാറ്റും: കുറ്റൂരിൽ മരശിഖരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

തിരുവല്ല: എം.സി റോഡിലെ കുറ്റൂരിൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞുവീണ്  ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുറ്റൂർ തോണ്ടറ പാലത്തിനു സമീപം  സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന വാകമരം വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ഉണ്ടായ കാറ്റിൽ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. സംഭവത്തെ തുടർന്ന് കല്ലിശ്ശേരി മുതൽ  തിരുവല്ല വരെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടു. കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസ് ഉൾപ്പെടെയുള്ള വാഹന യാത്രക്കാരും റോഡിൽ കുടുങ്ങി.

തുടർന്ന് തിരുവല്ല പോലീസും, ഫയർ ആൻ്റ് റെസ്‌ക്യു  സംഘവും സ്ഥലത്ത് എത്തി  റോഡിൽ വീണ മരശിഖരങ്ങൾ മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്‍റെ മരണം : കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു .കണ്ണൂര്‍ ഒന്നാം...

ലോക്സഭാ തിരഞ്ഞെടുപ്പ് : എൻ.ഡി.എ ലീഡ് ചെയ്യുന്നു : കേരളത്തിൽ യുഡിഫ്

ന്യൂഡൽഹി/തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകളിൽ എൻ.ഡി.എ ലീഡ് ചെയ്യുന്നു.ആദ്യത്തെ അരമണിക്കൂറിൽ എൻ.ഡി.എ. സഖ്യം 260 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. കേരളത്തിൽ ആദ്യ ഘട്ടത്തിൽ ലീഡ് നിലയിൽ...
- Advertisment -

Most Popular

- Advertisement -