Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiയുവനടിയും സംഘവും...

യുവനടിയും സംഘവും ഡോക്ടറെ ആക്രമിച്ച കേസ് : ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്

കൊച്ചി : കൊച്ചിയില്‍ യുവനടിയും സംഘവും ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. നടിയുടെ അടുത്ത ബന്ധുവിന്‍റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.മദ്യം നല്‍കി ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്‌ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി .ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

നവംബർ രണ്ടിന് നടി ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര്‍ ചേര്‍ന്ന് വൈറ്റിലയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവ ഡോക്ടര്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകള്‍ തട്ടിയെടുത്തതായും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു.നടിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ

ചങ്ങനാശ്ശേരി : 149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ജനുവരി ഒന്നിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന,10.30-ന് അഖിലകേരള  നായർ പ്രതിനിധിസമ്മേളനം സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ...

അവയവക്കടത്ത് കേസ്: പ്രതിക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന

കൊച്ചി :  നെടുമ്പാശ്ശേരിയിലെ അവയവ മാഫിയ കേസിൽ പ്രതിയായ സബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന .അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും 20 ദാതാക്കളെ ഇറാനിലെത്തിച്ചെന്നാണ് പ്രതിയുടെ മൊഴി.വ്യാജ പാസ്പോർട്ടും ആധാർ...
- Advertisment -

Most Popular

- Advertisement -