Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiദീപാവലി ആഘോഷങ്ങളുടെ...

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാജ്യം : ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി :  ഏവർക്കും ഐശ്വര്യവും സന്തോഷവും നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ പങ്കുവെച്ചു. ഇരുളിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കു മേൽ നന്മയുടെയും നിരാശയ്‌ക്കു മേൽ പ്രതീക്ഷയുടെയും വിജയമാണ് ഈ മഹോത്സവം അടയാളപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

ഓരോ വീടുകളിലും സന്തോഷവും ഐക്യവും സമൃദ്ധിയും നിറയ്‌ക്കാൻ ഈ ദീപാവലിക്ക് കഴിയട്ടെ.  പോസിറ്റിവിറ്റി ഉൾക്കൊള്ളാനും കൂടുതൽ ശോഭനമായഭാവിയിലേക്ക് മുന്നേറാനും ഈ ഉത്സവകാലം പ്രചോദനമാകട്ടെ- എന്ന് പ്രധാനമന്ത്രി ആശംസിച്ചു. അതോടൊപ്പം, പുനരർപ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും ‘വികസിത ഭാരതം’എന്ന ലക്ഷ്യത്തിനായി മുന്നേറാൻ ഏവരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ‘ജൻ സമ്പർക്ക് പോർട്ടലിൽ’ നൽകിയ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ കൈമാറിയത്. ഭാരതത്തിന്റെസമ്പന്നമായ പാരമ്പര്യത്തെയും സംസ്‌കാരത്തെയും നെഞ്ചിലേറ്റാനും പരസ്പര സ്നേഹവും ഐക്യവും ശക്തമാക്കാനുമുള്ള അവസരമാണ് ദീപാവലിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സൈസ് ജില്ല കലാകായിക മേള

പത്തനംതിട്ട : എക്സൈസ് വകുപ്പിന്റെ  ജില്ലാ കലാകായിക മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും അരങ്ങേറി. ജോയിന്റ്  എക്സൈസ് കമ്മീഷണർ (വിമുക്തി) വി എ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ്...

Kerala Lotteries Results 10-10-2026 Karunya KR-770

1st Prize : ₹1,00,00,000/- KY 383414 (KOTTAYAM) Consolation Prize ₹5,000/- KN 383414 KO 383414 KP 383414 KR 383414 KS 383414 KT 383414 KU 383414 KV 383414 KW 383414 KX 383414 KZ 383414 2nd Prize ₹25,00,000/- KW 848084...
- Advertisment -

Most Popular

- Advertisement -