Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം ഇടയോടി...

നിരണം ഇടയോടി ചെമ്പ് പാടശേഖരത്തിൽ തോട് നവീകരണം തുടങ്ങി

തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിലെ ഇടയോടി ചെമ്പ് പാടശേഖരത്തിലെ തോട് നവീകരണം തുടങ്ങി. നവീകരണത്തിന്റെ ഭാഗമായി അനുവദിച്ച 30 ലക്ഷം രൂപ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അഡ്വ. വർഗീസ് മാമൻ എം.എൽ.എ നിർവഹിച്ചു. നിരണത്ത് 400 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ കൃഷി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പാടശേഖരത്തിലെ ജലനിർഗമന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായി പദ്ധതി തയ്യാറാക്കിയത്.

ഇതു സംബന്ധിച്ച് എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നേരത്തെ നിവേദനം നൽകിയിരുന്നു. തുടർന്നാണ്  അടിയന്തരമായി 30 ലക്ഷം രൂപ അനുവദിച്ചത്. തോട് നവീകരണം പൂർത്തിയാകുന്നതോടെ പാടശേഖരത്തിലെ ജലനിർഗമന സൗകര്യങ്ങൾ മെച്ചപ്പെടുകയും പ്രദേശത്തെ കർഷകർക്ക് ഏറെ ഗുണകരമാകുകയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയിലെ സൗജന്യയാത്ര ; ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും .ശേഷം ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ ബസുകളിലേക്ക് സൗജന്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും .ജൂൺ...

കുട്ടനാട്ടിലെ രണ്ടാംകൃഷി: ആദ്യ കൊയ് ത്ത് നാളെ (19) പൂർത്തിയാകും

ആലപ്പുഴ: കുട്ടനാട്ടിലെ ഈ സീസണിലെ ആദ്യ കൊയ് ത്ത്  കരുവാറ്റയിലെ  ഈഴാംകരി കിഴക്ക് പാടശേഖരത്തിൽ നാളെ (സെപ്റ്റംബർ 19ന്) പൂർത്തിയാകും. 133.4 ഹെക്ടര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 170 കര്‍ഷകരാണ് കൃഷിയിറക്കിയത്. 135 ദിവസം...
- Advertisment -

Most Popular

- Advertisement -