Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ തീരുമാനം

പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഔദ്യോഗികമായി കത്ത് നൽകിയാൽ 17-ാം തീയതിക്ക് മുമ്പ് നെയ്യ് ശബരിമലയിലെത്തിക്കുമെന്ന് മിൽമ അറിയിച്ചു.

ഹോൾസെയിൽ നിരക്കിലാണ് മിൽമ നെയ്യ് നൽകുന്നത്. ലിറ്ററിന് 660 രൂപയാണ് വില ഈടാക്കുന്നത്. നിലവിൽ ആവശ്യത്തിന് നെയ്യ് മിൽമയുടെ കൈവശമുണ്ടെങ്കിലും, തീർത്ഥാടന കാലത്തേക്ക് ആകെ 40,000 ലിറ്ററോളം നെയ്യ് ദേവസ്വം ബോർഡിന് ആവശ്യമുണ്ട്. ഇതിനായി പ്രത്യേകമായി ടെൻഡർ വിളിക്കും.

ഇതുസംബന്ധിച്ച അന്തിമ തീരുമാനം നവംബർ 13-ന് ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ കൈക്കൊള്ളും. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അരവണ ഉൽപാദനത്തിനായുള്ള ഒരുക്കങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

നിലവിൽ 30 ലക്ഷം ടിൻ അരവണയുടെ ശേഖരം ബോർഡിന്റെ പക്കലുണ്ട്. ദിവസേന ലക്ഷക്കണക്കിന് ടിൻ അരവണ ഉൽപാദിപ്പിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി വരികയാണ്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് യാതൊരു തടസ്സവുമില്ലെന്നും തീർത്ഥാടനകാലത്തെ ഒരുക്കങ്ങളിൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണാഘോഷ പരിപാടി

ചെങ്ങന്നൂർ: ആൾ ഇന്ത്യാ വീരശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ 107- നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടി ബസവ സമിതി മുൻ സംസ്ഥാന അധ്യക്ഷൻ കെ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ളലെവൽ ക്രോസ് നമ്പർ 56 (തുമ്പോളി ഗേറ്റ്) നവംബർ രണ്ട് രാവിലെ എട്ട് മണി മുതൽ നവംബർ ​രണ്ട് വൈകീട്ട് ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ...
- Advertisment -

Most Popular

- Advertisement -