ന്യൂഡൽഹി : പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ലൈബീരിയൻ പതാക വഹിക്കുന്ന വിഎൽസിസി എംടി ഫുജൈറ എനർജി എന്ന കപ്പലിനുനേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 22 നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഇന്ത്യൻ പൗരൻ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു.പരിക്ക് ഗുരുതരമല്ലെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.





