ആലപ്പുഴ : കുമാരപുരം ഗ്രാമ പഞ്ചായത്തിലെ നാരകത്തറ – മണികണ്ടൻചിറ റോഡിൽ ഹാർബർ വകുപ്പ് നടത്തുന്ന റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.നവംബർ 14, 15 തീയതികളിലാണ് ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതുവഴി പോകേണ്ട യാത്രക്കാർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് ഡെപ്യൂട്ടി പ്രോജക്ട് മാനേജർ അറിയിച്ചു.





