Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsപ്രഥമ ബിച്ചു...

പ്രഥമ ബിച്ചു തിരുമല പുരസ്കാരം നടൻ പത്മശ്രീ മധുവിന്

തിരുവനന്തപുരം: ബിച്ചു തിരുമലയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരം ചലച്ചിത്ര നടൻ പത്മശ്രീ മധുവിന്. ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം ആർ തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് പത്മശ്രീ മധുവിന് പുരസ്കാരം നല്കാൻ തീരുമാനിച്ചത്. ഒരു ലക്ഷത്തി ഒന്ന് (1,00001) രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ ​ നവംബർ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.  ദേശീയ ബാലതരംഗത്തിൻ്റെ “രാകേന്ദു കിരണങ്ങൾ” എന്ന സ്‌മൃതി സായാഹ്ന പരിപാടിയിൽ  പുരസ്കാരം സമർപ്പിക്കുന്നത്.  ആരോഗ്യ  വകുപ്പ് മന്ത്രി  കെ മുരളീധരൻ, ടൂറിസം മന്ത്രി  പി സി വിഷ്ണനാഥ്, ഗതാഗത വകുപ്പ് മന്ത്രി  സി പി ജോൺ തുടങ്ങി സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ദേശീയ ബാലതരംഗം സാംസ്കാരിക വകുപ്പിൻ്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

​അനുസ്മരണ സമ്മേളനത്തെ തുടർന്ന് ബിച്ചു തിരുമലയുടെ തെരഞ്ഞെടുത്ത ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി റിഗാറ്റ ഗിരിജാ ടീച്ചർ നേതൃത്വം നൽകുന്ന നൃത്താവിഷ്‌ക്കാരവും മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്മാനന്ദൻ, പന്തളം ബാലൻ, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗൻ, അപർണ്ണ രാജീവ്, വൃന്ദ മേനോൻ, അൽക്ക അഷ്കർ തുടങ്ങിയ പ്രമുഖ പിന്നണി ഗായകർ നയിക്കുന്ന ഗാനാഞ്ജലിയും ഉണ്ടായിരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചത് –  ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം: തന്നെ ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മറുനാടന്‍ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍...

കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്....
- Advertisment -

Most Popular

- Advertisement -