Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാല തീര്‍ഥാടനം...

മണ്ഡലകാല തീര്‍ഥാടനം : ശബരിമല നട തിങ്കളാഴ്ച തുറക്കും

പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിക്കും.

ഈ സമയം ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും. 6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും.

17-ന് വൃശ്ചിക പുലരിയില്‍ മൂന്നിന് പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. മണ്ഡലകാലത്ത് ദര്‍ശനം പ്രതിദിനം 80,000 പേര്‍ക്ക് എന്നാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 66000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി എത്താം. മണ്ഡലകാല തീര്‍ഥാടനത്തിനോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ത്തീയായി വരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു

കോട്ടയം : എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. വൈകീട്ട് 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ...

ജർമ്മൻ ഭാഷ പഠിക്കാൻ എത്തിയ വിദ്യാർത്ഥി തൂങ്ങി മരിച്ചു.

തിരുവല്ല: തിരുവല്ലായിൽ ജർമ്മൻ ഭാഷ പഠിക്കാൻ എത്തിയ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കുമളി സ്വദേശീ അഭിജീത്ത് (21) ആണ്  തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലായിൽ  ജര്‍മന്‍...
- Advertisment -

Most Popular

- Advertisement -