Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവ് പൊങ്കാല:...

ചക്കുളത്തുകാവ് പൊങ്കാല: കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ ഒരുക്കുന്നു

തിരുവനന്തപുരം: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിൽ പങ്കുകൊള്ളാൻ തയ്യാറെടുക്കുന്ന ഭക്തർക്കായി കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കുന്നു. നവംബർ 24-നാണ് ഈ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഓഫീസർ ബി.എസ്.ഷിജുവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
ഭക്തർക്ക് യാത്രാക്ലേശം ഒഴിവാക്കി നേരിട്ട് ക്ഷേത്ര പരിസരത്ത് എത്തിച്ചേരാനും ചടങ്ങുകൾ പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങാനും ഈ സർവീസുകൾ ഏറെ സഹായകരമാകും. തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും അതിരാവിലെ പുറപ്പെടുന്ന സർവീസുകൾ ഭക്തജനങ്ങളെ ക്ഷേത്ര പരിസരത്ത് എത്തിക്കുകയും പൊങ്കാല നിവേദ്യത്തിന് ശേഷം അതേ ബസിൽ തന്നെ തിരികെ കൊണ്ടുവരികയും ചെയ്യും. 510 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9946185265, 9495099920 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമര്‍ദ്ദം : ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ സാധ്യതയുള്ളത്. ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം...

ബിലീവേഴ്സ് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെക്കലിന് റോബോട്ടിക് സംവിധാനം ഉദ്ഘാടനം ചെയ്തു

തിരുവല്ല :  ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായമാകുന്ന റോബോട്ടിക് സാങ്കേതികവിദ്യ നിലവിൽവന്നു. ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം നിർവഹിച്ചു....
- Advertisment -

Most Popular

- Advertisement -