Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാല തീര്‍ഥാടനം...

മണ്ഡലകാല തീര്‍ഥാടനം : ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിക്കും.

ഈ സമയം ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും.  6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും.

17-ന് വൃശ്ചിക പുലരിയില്‍ മൂന്നിന് പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. മണ്ഡലകാലത്ത് ദര്‍ശനം പ്രതിദിനം 80,000 പേര്‍ക്ക് എന്നാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 66000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി എത്താം. മണ്ഡലകാല തീര്‍ഥാടനത്തിനോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ത്തീയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ കാണിച്ച് പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ് പതിപ്പിച്ച് വകുപ്പുമേധാവി

കോന്നി : ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ്.സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദാണ് ഇങ്ങനെ അച്ചടിച്ച്...

സർവകക്ഷി അനുശോചന സമ്മേളനം

ചങ്ങനാശ്ശേരി : അന്തരിച്ച സി പി ഐ ജില്ലാ എക്സികൂട്ടിവ് അംഗമായിരുന്ന എൻ ജയപ്രകാശ്,സി പി ഐ നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമായ നാരായണൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട്...
- Advertisment -

Most Popular

- Advertisement -