Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയിലെ ശുചിമുറികളിലേക്കുള്ള...

പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതില്‍ ദുരൂഹത :  കെ ജയകുമാര്‍

പത്തനംതിട്ട : ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. ‘അത് യാദൃശ്ചികമായി സംഭവിച്ചത് ആകാനിടയില്ല. ഇതുവരെ കേടാകാത്ത വാല്‍വ് സ്വയം അടയില്ലല്ലോ. ആരെങ്കിലും അടച്ചെങ്കിലല്ലേ വാല്‍വ് അടയുകയുള്ളൂ എന്നും കെ ജയകുമാര്‍ പറഞ്ഞു. വാല്‍വ് ആരോ അടച്ചതാണ്. അത് യാദൃശ്ചികമായോ തെറ്റിയോ ചെയ്തതാണെന്ന് തോന്നുന്നില്ല. അത് പരിശോധിക്കുന്നുണ്ട്.

ഒരു ക്രൈസിസിലേക്ക് നയിക്കാന്‍ അതുമതി. ശുചിമുറികളില്‍ വെള്ളമില്ല എന്നു വന്നാല്‍ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കില്ലേ. അതിനാല്‍ ഇപ്പോള്‍ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. വിമുക്ത ഭടന്മാരെയും സിസിടിവി കാമറകളും വെച്ചിട്ടുണ്ട്. പൊലീസിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ വരുന്ന അയ്യപ്പന്മാര്‍ സുഗമമായി ദര്‍ശനം നടത്തണമെന്നും, അവര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ഉള്ള നല്ല ഉദ്ദേശം മാത്രമേ ദേവസ്വം ബോര്‍ഡിന് ഉള്ളൂ.

അത്യാവശ്യം അരവണയൊക്കെ വാങ്ങി സുഗമമായി ദര്‍ശനം നടത്തി പോകണമെന്നാണ് ഇവിടെ വരുന്ന ഭക്തരുടെ ആഗ്രഹം. ഇത്തവണ ശര്‍ക്കരയൊക്കെ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വാങ്ങിച്ചതിന്റെ ഗുണവും അരവണയുടെ ക്വാളിറ്റിയിലുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ബോര്‍ഡിനുണ്ടെന്നും’ കെ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷഹബാസിന്റെ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം

കോഴിക്കോട് : മർദനമേറ്റു വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവത്തിൽ പ്രതികളായ 5 വിദ്യാർഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം. വെള്ളിമാടുകുന്നിൽ ജുവനൈൽ ഹോമിനു മുന്നിലാണു വിവിധ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.നിധിൻ രാജ്, മനോജ്, ജീവൻ,...
- Advertisment -

Most Popular

- Advertisement -