Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലത്തിന് തുടക്കം:...

മണ്ഡലകാലത്തിന് തുടക്കം: ശബരിമല നട തുറന്നു

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് വൈകിട്ട് 4 മണിക്ക് തുറന്നു. അയ്യപ്പ ഭക്തരുടെ വലിയ തിരക്കാണ് പമ്പയിലും സന്നിധാനത്തും തിങ്കളാഴ്ച ഉച്ചയോടെ തന്നെ അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചത്.

തുടർന്ന് മാളികപ്പുറം നട തുറക്കുന്നതിനായി മേൽശാന്തി മനു നമ്പൂതിരിക്ക് താക്കോൽ കൈമാറി. പതിനെട്ടാംപടിക്ക് മുന്നിലെ ആഴി തെളിയിച്ച ശേഷം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ നടന്നു. ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ദാമോദരൻ നമ്പൂതിരിയും ചടങ്ങുകൾക്ക് ശേഷം ചുമതലയേറ്റു. നവംബർ 17ന് വൃശ്ചിക പുലരി മുതലാണ് ഭക്തർക്ക് പതിവ് പൂജകളും നെയ്യഭിഷേകവും ദർശനവും ലഭ്യമാകുക.

തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കാൻ ഇത്തവണ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ളത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, മെമ്പർമാരായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ്കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ചീഫ് പോലീസ് കോ-ഓഡിനേറ്റർ എ.ഡി.ജി.പി പി. വിജയൻ, എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ തുടങ്ങിയവർ നടതുറക്കലിന് സന്നിഹിതരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

തിരുവനന്തപുരം : ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്:  തിരുവല്ലയില്‍ പൊതുപരിപാടിയിൽ പങ്കെടുക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്.  ഏപ്രില്‍ 4-ന് സംസ്ഥാനത്തെത്തുന്ന മോദി തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയില്‍ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള ഒന്നര...
- Advertisment -

Most Popular

- Advertisement -