ശബരിമല: വൃശ്ചിക പുലരിയിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ ദർശനത്തിനെത്തി. ചൊവ്വാഴ്ച രാവിലെ 3-ന് നട തുറന്നപ്പോൾ ആയിരുന്നു ദർശനത്തിന് എത്തിയത്. ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മന്ത്രി പമ്പയിലും സന്നിധാനത്തും എത്തിയിരുന്നത്.
ഉദ്യോഗസ്ഥരുമായി പമ്പയിലും സന്നിധാനവും ചർച്ചകൾ നടത്തിയ ശേഷം ഇന്ന് രാവിലെ കൂടുന്ന വിപുലമായ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുക്കും.





