ഹരിപ്പാട് : ഹരിപ്പാട് സ്വദേശിനി സാവര്യ ബസന്തി(22)ന്റെ കൊലപാതകത്തിൽ പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമിന് ഉസ്ബെക്കിസ്താൻ വിചാരണക്കോടതി എട്ടരവർഷം തടവുശിക്ഷ വിധിച്ചെന്നു വിവരം ലഭിച്ചതായി സാവരിയയുടെ ബന്ധുക്കൾ.പ്രതി ഉസ്ബെക്കിസ്ഥാനിലെ ജയിലിൽ തന്നെ ശിക്ഷ അനുഭവിക്കണം..
കഴിഞ്ഞ ജൂലൈയിലാണ് കൊലപാതകം നടന്നത്.സാവാര്യയെ രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചും ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞമാസം സാവരിയയുടെ പിതാവിനെ കേസിൽ വിസ്തരിച്ചിരുന്നു. സാവരിയയുടെ പിതാവ് നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.





