ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ലഷ്കര്‍ ഇ തൊയ്ബയുടെ കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു.നവംബർ 11ന് കുൽഗാമിലെ സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു.ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
കുൽഗാമിലെ സൻഗൽപോറ ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.ഭട്ടിന്റെ ഒളിത്താവളം വളഞ്ഞ സുരക്ഷാ സേന, വിഡിയോ കോൾ ചെയ്ത് കീഴടങ്ങാൻ ആവശ്യപ്പെട്ടു.എന്നാൽ കീഴടങ്ങാൻ ഇയാൾ തയ്യാറായില്ല. തനിക്ക് അല്ലാഹുവിനെ കാണാനാണ് ആഗ്രഹമെന്നും അതിൽ സന്തോഷവാനാണ് എന്നും മറുപടി നൽകി.വെടിവെപ്പ് തുടർന്നതോടെ സൈന്യം കെട്ടിടത്തിനകത്ത് പ്രവേശിച്ചു. തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.





