Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsവഴികാട്ടാനാളില്ല, വെളിച്ചവുമില്ല...

വഴികാട്ടാനാളില്ല, വെളിച്ചവുമില്ല ; പത്തനംതിട്ടയിൽ വഴിതെറ്റി അയ്യപ്പഭക്തർ

പത്തനംതിട്ട : മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് തീർഥാടകരുടെ പ്രവാഹം വർധിച്ചിരിക്കുകയാണ്. തീർഥാടകരെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും വിവിധ വകുപ്പുകൾ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പത്തനംതിട്ട നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ എത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നു.

നഗരത്തിലേക്കുള്ള പ്രധാന പ്രവേശന പാതകളിലും റിംഗ് റോഡുകളിലും വെളിച്ചവും കൃത്യമായ ദിശാസൂചനകളും ഇല്ലാത്തത് ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന അയ്യപ്പഭക്തികളെ ദുരിതത്തിലാക്കുകയാണ്. പത്തനംതിട്ടയിലേക്ക് പ്രവേശിക്കുന്ന റിംഗ് റോഡുകളിൽ പലയിടത്തും വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. രാത്രികാലങ്ങളിൽ എത്തുന്ന തീർഥാടകർക്ക് നഗരത്തിലേക്കുള്ള വഴിയും ശബരിമലയിലേക്കുള്ള തുടർപാതകളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.

പ്രധാന സ്ഥലങ്ങളിൽ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കാത്തതും യാത്രക്കാരെ കുഴയ്ക്കുന്നു. അപരിചിതമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന തീർഥാടകർക്ക് വഴികാട്ടാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാണ് ആരോപണം.

നഗരത്തിലെ പ്രധാന കവലകളിലൊന്നായ സെന്റ് പീറ്റേഴ്സ് ജങ്ഷനിലും വെളിച്ചമില്ലാത്തത് യാത്രാദുരിതം വർധിപ്പിക്കുന്നു. ജങ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. ഇതോടെ രാത്രിയിൽ ജങ്ഷനിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല. വാഹനത്തിരക്കേറുന്ന സമയങ്ങളിൽ ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു.

വഴിയറിയാതെ വലയുന്ന തീർഥാടകർ നാട്ടുകാരോടും വഴിയാത്രക്കാരോടും ചോദിച്ചാണ് പലപ്പോഴും യാത്ര തുടരുന്നത്. ദിശാസൂചനകളുടെ അഭാവം കാരണം ചിലർക്ക് വഴിതെറ്റി മറ്റു റോഡുകളിലേക്ക് പ്രവേശിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്. ശബരിമല തീർഥാടനത്തിന്റെ പ്രധാന കവാടങ്ങളിലൊന്നായ പത്തനംതിട്ട നഗരത്തിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തീർഥാടനകാലത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതത്തില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍: സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം : പൂര്‍ണ ജനാധിപത്യത്തില്‍ ജീവിക്കുന്ന മുസ്ലിം സമുദായം ഭാരതത്തില്‍ സുരക്ഷിതരാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

ഇറാന്റെ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്

ന്യൂഡൽഹി: ഇറാന്റെ  തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് നാവികസേനയുടെ...
- Advertisment -

Most Popular

- Advertisement -