Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പാ സ്നാനഘട്ടില്‍...

പമ്പാ സ്നാനഘട്ടില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാന്‍ ബാനര്‍ ; ശുചിത്വ സന്ദേശവുമായി ശുചിത്വ മിഷന്‍

ശബരിമല : പമ്പാ സ്നാനഘട്ടില്‍ അയ്യപ്പന്മാര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പമ്പാനദി മലിനമാക്കുന്നത് തടയുന്നതിന് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ബാനര്‍ സ്ഥാപിച്ചു. സ്നാനഘട്ടിന് എതിര്‍വശത്തായുള്ള ഗാബിയോണ്‍ വാളിലാണ് 20 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള ഐ.ഇ.സി ബാനര്‍ സ്ഥാപിച്ചത്.

തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ വിവിധ ഭാഷകളില്‍ ‘വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പുണ്യനദിയായ പമ്പയെ മലിനമാക്കരുത്’ എന്ന ബോധവല്‍ക്കരണ സന്ദേശമാണ് ബാനറില്‍ നല്‍കിയിരിക്കുന്നത്. ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ കെ എം വിനീത്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുകേഷിനും മനു ഭാക്കറിനുമടക്കം 4 പേർക്ക് ഖേൽരത്ന

ന്യൂഡൽഹി : ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി...

വീട്ടിലെ പ്രസവത്തിനിടെ മരണം : സഹായിയായ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറത്ത്‌ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലായത്. മരിച്ച അസ്മയുടെ...
- Advertisment -

Most Popular

- Advertisement -