Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsകുമ്പഴ ജംഗ്ഷനിൽ...

കുമ്പഴ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകളില്ല; തീർത്ഥാടനകാലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനായ കുമ്പഴ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് യാത്രക്കാരെയും വാഹനയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ചതോടെ അയ്യപ്പഭക്തരുടെ വാഹനങ്ങളുടെ ഒഴുക്ക് വർദ്ധിച്ചത് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാക്കിയിരിക്കുകയാണ്.

പത്തനംതിട്ട, മലയാലപ്പുഴ, കോന്നി, റാന്നി എന്നീ പ്രധാന ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന അതീവ തിരക്കേറിയ കവലയാണിത്. നാലു ഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങൾ എത്തുന്നതോടെ ഇവിടെ ഗതാഗതം പലപ്പോഴും സ്തംഭിക്കുന്ന അവസ്ഥയാണ്. ശബരിമലയിലേക്കും മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്കും എത്തുന്ന നൂറുകണക്കിന് അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്.

സിഗ്നൽ സംവിധാനമോ ആവശ്യത്തിന് ട്രാഫിക് പൊലീസുകാരുടെ സേവനമോ ഇല്ലാത്തതിനാൽ വാഹനങ്ങൾ അലക്ഷ്യമായി കടന്നുപോകുന്നത് ചെറുതും വലുതുമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കാൽനടയാത്രക്കാർക്കും റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെ ഇവിടെ ഒരു ഹോം ഗാർഡിനെ നിയമിച്ചതാണ് ഏക ആശ്വാസം.

രാവിലെയും വൈകുന്നേരവും സ്കൂൾ, ഓഫീസ് സമയങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത് ഇവിടെ പതിവാണ്. സംസ്ഥാന പാത നവീകരിച്ചപ്പോൾ തന്നെ ജംഗ്ഷനിൽ ആധുനിക രീതിയിലുള്ള സിഗ്നൽ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നതാണ്.

എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല നടപടികളുണ്ടായിട്ടില്ല. തീർത്ഥാടനകാലം കണക്കിലെടുത്ത് കുമ്പഴ ജംഗ്ഷനിൽ അടിയന്തരമായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും, അതുവരെ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ വിന്യസിക്കണമെന്നുമാണ് നാട്ടുകാർ  ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കീം : അപ്പീലിന് പോകില്ല ; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം : കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ.പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു....

മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യത : പ്രമോദ് നാരായണൻ എം.എൽ.എ

തിരുവല്ല : മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യമാണെന്നും യുവജനങ്ങളെ ഈ തരത്തിൽ വളർത്തിയെടുക്കേണ്ടതിൻ്റെ ഉത്തരവാദിത്വം ആത്മീയ സംഘടനകൾ ഏറ്റെടുക്കണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം...
- Advertisment -

Most Popular

- Advertisement -