Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsChennaiനാഗർകോവിലിൽ നിർത്തിയിട്ട...

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ 50-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു; 31 കാരൻ അറസ്റ്റിൽ

ചെന്നൈ : നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ 50-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന 31 കാരൻ അറസ്റ്റിൽ.കന്യാകുമാരിയിലെ ചെമ്പകരാമൻപുത്തൂർ സ്വദേശി അയ്യപ്പനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നവംബർ 18-ന് രാവിലെ എട്ടോടെ നാഗർകോവിൽ ജങ്ഷനിലെ 13-ാം നമ്പർ യാർഡിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയത്തേക്കുള്ള സർവീസിനായി തയ്യാറാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരുന്ന കോച്ചിലെ സീറ്റിനടിയിൽ മൃതദേഹം കണ്ടെത്തിയത്.

നവംബർ 14ന് രാവിലെ എട്ടുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ കോച്ചിൽ നിന്നിറങ്ങിപ്പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പീഡിപ്പിച്ച ശേഷം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി : പോസ്റ്റർ പ്രകാശനം

ആലപ്പുഴ : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ജി. സുധാകരൻ  എം.എൽ.എ. നിർവഹിച്ചു. പറവൂരിൽ  നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 112 (ആയപറമ്പ് ഗേറ്റ്) ജൂലൈ 20ന് രാവിലെ എട്ടു മണി മുതല്‍ 21ന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -