Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsകട്ടച്ചിറയിൽ പന്നിഫാമിലെ...

കട്ടച്ചിറയിൽ പന്നിഫാമിലെ കുഴിയിൽ വീണ കാട്ടുപോത്തിനായി രക്ഷാപ്രവർത്തനം ഊർജിതം

പത്തനംതിട്ട: ചിറ്റാർ വനാതിർത്തിയോട് ചേർന്നുള്ള കട്ടച്ചിറയിൽ സ്വകാര്യ പന്നിഫാമിലെ കുഴിയിൽ വീണ കാട്ടുപോത്തിനെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടരുന്നു. കഴിഞ്ഞ രാത്രിയാണ് കാട്ടുപോത്ത് കുഴിയിൽ വീണത്.

വിവരമറിഞ്ഞ് റാന്നി ആർ.ആർ.ടി. സംഘവും ചിറ്റാർ, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കുഴിയുടെ ഒരു വശം ഇടിച്ച് ചരിവുണ്ടാക്കി കാട്ടുപോത്തിനെ കരയ്ക്ക് കയറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജെ.സി.ബി. ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ സ്ഥലത്തെത്തിച്ച് നടപടികൾ ആരംഭിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം കാട്ടുപോത്തിന് കാര്യമായ പരിക്കുകളൊന്നുമില്ല. പുറത്തെത്തിച്ച ശേഷം കാട്ടുപോത്തിനെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനാണ് വനംവകുപ്പിന്റെ നീക്കം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട് : പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനായ അബിനാൻ (24) നസ്രീനയെ കഴുത്തിൽ‌...

ശബരിമല സ്വര്‍ണകൊള്ള കേസ് : കെ പി ശങ്കരദാസ്  കോടതിയില്‍ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ...
- Advertisment -

Most Popular

- Advertisement -