തൃശൂർ: ദ്വാദശി ദിവസമായ ഇന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഏർപ്പെടുത്തി. 8 മണിക്കൂർ ആണ് ദർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ദശമി, ദ്വാദശി ദിവസങ്ങളിൽ തുടർച്ചയായി 53 മണിക്കൂർ തുറന്നിരുന്ന ക്ഷേത്ര നട ഇന്നു രാവിലെ 8ന് അടച്ചു. വൈകീട്ട് 4.30 ന് മാത്രമേ തുറക്കുകയുള്ളു.
ക്ഷേത്രമാകെ കഴുകി ശുദ്ധികരിച്ച് പുണ്യാഹം തളിച്ച് പതിവുപോലെ പൂജകളും ശീവേലികളും നടക്കും. ഈ സമയത്ത് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. അതിനാൽ ദർശനം, വഴിപാടുകൾ എന്നിവ നടത്താൻ കഴിയില്ല. ഇന്ന് എഴുപതോളം വിവാഹങ്ങൾ രസീത് ആക്കിയിട്ടുണ്ടായിരുന്നു. ഈ വിവാഹങ്ങൾ പൂലർച്ചെ 4 മുതൽ 8 വരെയുള്ള സമങ്ങളിൽ നടന്നു.





