Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി കാർഷിക...

മല്ലപ്പള്ളി കാർഷിക വികസന സംഘത്തിലെ സ്വർണ്ണ തിരിമറി: ബിജെപി പ്രതിഷേധം ശക്തമാക്കി

മല്ലപ്പള്ളി: കോൺഗ്രസ് ഭരണത്തിലുള്ള മല്ലപ്പള്ളി കാർഷിക വികസന സംഘത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണ തിരിമറി തട്ടിപ്പിനെതിരെ ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോൻ യോഗം ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ മുൻ എൽഡിഎഫ് ഭരണകാലത്ത് വിവിധ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകളുടെ മറ്റൊരു പതിപ്പാണ്. അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നിലപാടിലാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ പ്രതിഷേധം ഒരു സൂചന മാത്രമാണെന്നും വരും ദിവസങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ നാട്ടിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും മണ്ഡലം പ്രസിഡന്റ് റ്റിറ്റു തോമസ് പറഞ്ഞു.

മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ, ജില്ലാ കമ്മിറ്റി അംഗം പ്രകാശ് വടക്കേമുറി, മണ്ഡലം സെക്രട്ടറി ആനന്ദൻ, വിജയൻകുട്ടി, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ബിന്ദു, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് തോമസ് കരിക്കനേത്ത്, മാത്യു വി.സി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന, തങ്കമ്മ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ – ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ്  സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ സംരക്ഷണ സമിതി പ്രതിഷേധയോഗം കൂടുകയും  റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് ലോഡ് മക്ക് റോഡിലിറക്കി ജെ...

വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് എടുത്തു

തിരുവല്ല: വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് എടുത്തു. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച്‌ പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസ്. എഐജി വി ജി വിനോദ്...
- Advertisment -

Most Popular

- Advertisement -