Monday, November 23, 2026
No menu items!

subscribe-youtube-channel

HomeEdathuaപതിവുപോലെ കുട്ടപ്പൻ...

പതിവുപോലെ കുട്ടപ്പൻ പൊങ്കാല പാത്രങ്ങളുമായെത്തി

ചക്കുളത്തുകാവ്: വാർദ്ധക്യ സഹജമായ രോഗങ്ങൾ വകവെയ്ക്കാതെ പതിവുപോലെ കുട്ടപ്പൻ പൊങ്കാല പാത്രങ്ങളുമായി ചക്കുളത്തുകാവിലെത്തി. തലമുറകളായി മൺപാത്ര നിർമാണം പൈത്യുക സ്വത്തായി കരുതി വരുന്ന അവസാന കണ്ണിയായ മൺപാത്ര – കരകൗലശ വിദഗ്ദൻ തലവടി മാഞ്ഞൂപറമ്പിൽ സുബ്രഹ്മണ്യൻ കുട്ടപ്പൻ. പൊങ്കാല കലം, അടപ്പ്, മൺചിരാത് എന്നിവയാണ് കുട്ടപ്പൻ നിർമ്മിക്കുന്നത്.

കളിമണ്ണിൽ ചുട്ടെടുത്ത പാത്രങ്ങളുടെ തിളക്കം കുട്ടപ്പന്റെ ജീവിതത്തിൽ ഇല്ലെങ്കിലും പൊങ്കാല ദിനങ്ങളിൽ വഴിയോര കച്ചവടക്കാർക്കൊപ്പമുണ്ട്. തുശ്ചമായ കിട്ടുന്ന വരുമാനത്തേക്കാൾ പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തരുടെ തിരക്കാണ് കുട്ടപ്പന്  ആഹ്ലാദമേകുന്നത്.

പാരമ്പര്യ തൊഴിലിൽ നിന്ന് പുതുതലമുറകൾ പിന്നോട്ടു പോകുമ്പോൾ മുതുമുത്തച്ഛൻമാർ കൈമാറിയ തൊഴിൽ വാർദ്ധക്യത്തിലും കൊണ്ടു നടക്കുകയാണ് കുട്ടപ്പൻ. കളിമൺപാത്ര നിർമ്മണത്തിൽ ഭാര്യ ശാന്തമ്മയും കുട്ടപ്പനൊപ്പമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ...

തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പ്: അമിത് ഷാ 22ന് കേരളത്തിൽ എത്തും

ന്യൂഡൽഹി: മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ 22ന് കേരളത്തിൽ എത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനും, അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന്...
- Advertisment -

Most Popular

- Advertisement -