കൊച്ചി : കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി.വിദ്യാർഥികളെ ക്യാംപസിൽ പ്രവേശിപ്പിക്കാനും അവർക്കായി പ്രത്യേക പരീക്ഷ നടത്താനും ഹൈക്കോടതി നിർദേശം നൽകി. സർവകലാശാല അന്വേഷണ റിപ്പോർട്ടും സസ്പെൻഷൻ നടപടികളും റദ്ദാക്കിയ കോടതി യൂണിവേഴ്സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും വ്യക്തമാക്കി.





