കോഴിക്കോട് : യുഡിഎഫ് പഴയ യുഡിഎഫായി മാറരുതെന്നും പഴയ ഗ്രൂപ്പ് കളികളിലേക്ക് പോകരുതെന്നും ജി. സുധാകരന് എം.എല്‍.എ. യുഡിഎഫിലെ പരസ്യപോരിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിമാരുടെ സംഭാവനയാണ് യുഡിഎഫ് സര്‍ക്കാര്‍ എന്നും ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും ഭരണത്തില്‍ തിരിച്ചുവരാനാവില്ലെന്നും ജി. സുധാകരന് പറഞ്ഞു. യുഡിഎഫിന് മുന്നില്‍ വലിയ അവസരമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ സുധാകരന്, സതീശനും വേണുഗോപാലും ചെന്നിത്തലയുമൊക്കെ കഴിവുള്ളവരാണെന്നും വ്യക്തമാക്കി. ‘പഴയ യുഡിഎഫ് ആയി മാറാനല്ല ജനങ്ങള്‍ വോട്ട് ചെയ്തത്.
ഗ്രൂപ്പ് കളി ആളുകള്‍ ഇഷ്ടപ്പെടുന്നില്ല. പഴയ ഗ്രൂപ്പ് കളികളില്‍ നാട്ടുകാര്‍ക്ക് താല്പര്യമില്ല. ജനങ്ങളുടെ വിശ്വാസമാണ് വലുത്. നന്നായി ഭരിച്ചാല്‍ വീണ്ടും യുഡിഎഫ് വരും. അപ്പോള്‍ രമേശ് ചെന്നിത്തലക്കോ കെ.സി. വേണുഗോപാലിനോ ആര്‍ക്കു വേണമെങ്കിലും മുഖ്യമന്ത്രിയാവാം. ജനങ്ങള്‍ നല്കിയ മാന്‍ഡേറ്റിന് അനുസരിച്ച് ഭരിച്ചാല്‍ മതി. മുഖം നന്നായാല്മാത്രം പോര ഉള്ളും നന്നാവണവെന്നും ജി. സുധാകരന് പറഞ്ഞു.





