Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂളിലെ വെടിവയ്പ്...

സ്കൂളിലെ വെടിവയ്പ് : വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്

പാലക്കാട് : പട്ടാമ്പി പരുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിൽ തോക്കുകൊണ്ടുവന്ന വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തു.ലൈസൻസില്ലാത്തതും നിയമപ്രകാരം കൈവശം വയ്ക്കാൻ പാടില്ലാത്തതുമായ നാടൻതോക്ക് വീട്ടിൽ സൂക്ഷിച്ചതിനാണു നടപടി .അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടി എടുത്ത് സ്കൂളിൽ കൊണ്ടുപോകുകയായിരുന്നു. കൂട്ടുകാരെ കാണിക്കുന്നതിനിടയിൽ തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു.

അഞ്ചു വെടിയുണ്ടകളുള്ള പോയിന്റ് 22 റിവോൾവർ ആണ് വിദ്യാർഥി സ്കൂളിൽ കൊണ്ടുവന്നത്.11 തിരകൾ നിറയ്ക്കാവുന്ന തോക്കിൽ അഞ്ചെണ്ണമാണുണ്ടായിരുന്നത്. ഒരു വെടിയുണ്ട ക്ലാസ്മുറിയുടെ ചുമരിൽ തറച്ചു. തോളിൽ വെടിയേറ്റ കുട്ടി കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന്...

ബിലീവേഴ്‌സ് പരമാധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ

തിരുവല്ല : ഡാളസില്‍ കാലം ചെയ്ത ബിലീവേഴ്‌സ് ചര്‍ച്ച് പ്രഥമ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ (ചൊവ്വ) സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ...
- Advertisment -

Most Popular

- Advertisement -