Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ലോക്സഭാ...

പത്തനംതിട്ട ലോക്സഭാ മണ്ഡലം യു ഡി എഫ് നിലനിർത്തിയപ്പോൾ, പ്രതീക്ഷക്കൊത്തുയരാനാവാതെ എൽ ഡി എഫ്, എൻ ഡി എ മുന്നണികൾ

പത്തനംതിട്ട: പാർലമെൻ്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളും കൈപ്പിടിയിലാക്കിയ എൽ ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞ് ഒന്നും ലക്ഷ്യം വച്ചിരുന്നില്ല. ഏറെക്കാലം മുൻപ് തന്നെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന  തോമസ് ഐസക്കിനെ മണ്ഡലത്തിൽ സജീവമാക്കി മണ്ഡലം പിടിക്കാനുള്ള ഇടത് പക്ഷത്തിൻ്റെ ശ്രമമാണ് പരാജയപ്പെട്ടത്. ബി ജെ പി ദേശീയ തലത്തിൽ ഏ ക്ലാസ് മണ്ഡലമായി ഏറ്റെടുത്ത് പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രചരണത്തിനെത്തിയ പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ നിലനിർത്താനുമായില്ല.

കോൺഗ്രസ് എ വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള പത്തനംതിട്ട പാർലമെൻ്റ് മണ്ഡ്ലത്തിൽ ഏ കെ ആൻ്റണിക്ക് ശക്തമായ സ്വാധീനമുള്ളത് കൂടി കണക്കിലെടുത്തും, ന്യൂനപക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കാനും ലക്ഷ്യമിട്ടുമാണ് അനിൽ ആൻ്റണിയെ സ്ഥാനാർത്ഥിയായി നിയോഗിച്ചത്.

2019 ൽ കെ സുരേന്ദ്രൻ നേടിയ 292000 വോട്ടുകൾക്കൊപ്പം കോൺഗ്രസിലെ അസംതൃപ്തരുടെ വോട്ടുകളും ന്യൂനപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ചും വിജയത്തിലെത്താം എന്നായിരുന്നു കണക്ക്കൂട്ടൽ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ തുണച്ച ശബരിമല പോലുള്ള ഘടകങ്ങൾ ഇല്ലാതിരുന്നതും താഴെത്തട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ ബി ജെ പി യുടെ പ്രാദേശിക ഘടകങ്ങൾ പരാജയപ്പെട്ടതും അനിൽ ആൻ്റണിക്ക് തിരിച്ചടിയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി ജയചന്ദ്രന്റെ സംസ്കാരം നാളെ ; ഇന്ന് പൊതുദർശനം

തൃശ്ശൂർ : മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ. പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ വൈകിട്ട് 3.30ന് സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹം ഇന്ന് രാവിലെ പൂങ്കുന്നത്ത്, ചക്കാമുക്ക്,...

മഴ : 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ചു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭാസ...
- Advertisment -

Most Popular

- Advertisement -