Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsമലയാളി പ്രവാസികൾ...

മലയാളി പ്രവാസികൾ 22 ലക്ഷം; കഴിഞ്ഞ വർഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ

തിരുവനന്തപുരം : മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.

കുടിയേറ്റത്തിലെ പുതിയ പ്രവണതകൾ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തിൽ നയപരമായ ഇടപെടലുകൾ ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി 85,092 കോടി രൂപയായിരുന്നു കണ്ടെത്തിയിരുന്നെങ്കിൽ അഞ്ചു വർഷത്തിനിപ്പുറം അതിൽ 154.9 ശതമാനം വർധനവു കാണിക്കുന്നു. രാജ്യത്തിന്റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗണ്യമായ വർധയുണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട് പറയുന്നത്.എന്നാൽ വിദ്യാർഥി കുടിയേറ്റം വൻതോതിൽ വർധിച്ചതായും മൊത്തം പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാഥികളാണെന്നും  സർവേ റിപ്പോർട്ടിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരുന്നൂറിലേറെ കുട്ടികൾ സ്വന്തമായി  നിർമിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി

ആലപ്പുഴ : കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ കൈറ്റ് ആലപ്പുഴ സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ നടന്നു. ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളിൽ നിന്നായി ഇരുന്നൂറിലേറെ...

Kerala Lottery Results : 01-09-2024 Akshaya AK-667

1st Prize Rs.7,000,000/- AF 267803 (NETYYATTINKARA) Consolation Prize Rs.8,000/- AA 267803 AB 267803 AC 267803 AD 267803 AE 267803 AG 267803 AH 267803 AJ 267803 AK 267803...
- Advertisment -

Most Popular

- Advertisement -