Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂർ, പാലക്കാട്...

തൃശൂർ, പാലക്കാട് ജില്ലകളിൽ രണ്ടാം ദിനവും നേരിയ ഭൂചലനം

തൃശൂർ/പാലക്കാട്: തൃശൂരിലും പാലക്കാട്ടും ചില സ്ഥലങ്ങളിൽ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശ്ശൂരിൽ കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്.പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത് .രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്നലെ രാവിലെയും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു.ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തിൽ തീവ്രത 3 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണിതെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമര്‍ദ്ദം : ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30...

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28വരെ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ടി. എൽ.പി.എസ് കോഴഞ്ചേരി, ജി.യു. പി....
- Advertisment -

Most Popular

- Advertisement -