Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryറോഡിലൂടെ നടന്നു...

റോഡിലൂടെ നടന്നു പോയ സ്ത്രീയെ കടന്നുപിടിച്ച കേസിൽ ഒരാളെ  പോലീസ്  അറസ്റ്റ് ചെയ്തു

കോഴഞ്ചേരി :  തെക്കേമല ജംഗ്ഷന് സമീപം റോഡിലൂടെ നടന്നു പോയ സ്ത്രീയെ കടന്നുപിടിച്ച കേസിൽ ഒരാളെ ആറന്മുള പോലീസ്  അറസ്റ്റ് ചെയ്തു. ഇടശ്ശേരിമല ഐക്കരമല മോഡിയിൽ ഭാഗത്ത് നെടിയകാലായിൽ വീട്ടിൽ  പ്രവീൺ (28) ആണ് അറസ്റ്റിലായത് .

കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്ക് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്ന് ചെന്ന് അപമാനിക്കാൻ ശ്രമിക്കുകയും സ്ത്രീയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞു വെച്ച് പോലീസിന് കൈമാറുക ആയിരുന്നു.  അറസ്റ്റ് ചെയ്ത പ്രതിയെ  റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാഭ്യാസ മുന്നേറ്റം ആരോഗ്യമേഖലയിലെ പുരോഗതിക്കിടയാക്കി : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലെ  പുരോഗതിയെന്ന് ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് . കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ സംഘടിപ്പിച്ച 28മത് സംസ്ഥാന...

നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡ് നാടിനു സമർപ്പിച്ചു

കോട്ടയം : ഏഴുകോടി രൂപ ചെലവിട്ടു ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി...
- Advertisment -

Most Popular

- Advertisement -