Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha70-ാമത് നെഹ്‌റു...

70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 2വരെ നൽകാം

ആലപ്പുഴ : ഓഗസ്ത് 10ന് പുന്നമട കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള  മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’70-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം.

കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിധിനിർണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477-2251349. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെസിബിസി മദ്യലഹരി വിമുക്ത സമിതിയുടെ ബോധവല്‍ക്കരണ സെമിനാര്‍

ചങ്ങനാശേരി: കെസിബിസി മദ്യലഹരി വിമുക്ത സമിതി ചങ്ങനാശേരി അതിരൂപതാ സമിതിയും, എടത്വാ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍വെച്ച് ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാറും, പഠന ശിബിരവും...

ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  പ്രഖ്യാപിച്ചു. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. മുൻപ് ലേ, കാർ​ഗിൽ...
- Advertisment -

Most Popular

- Advertisement -