Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoor16 കിലോ...

16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: എക്സൈസിൻ്റെ ആലപ്പുഴ നർകോർട്ടിക് സ്കോഡ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ എരുമക്കാട് കടപ്പു കാലയിൽ വീട്ടിൽ റജിയുടെ മകൻ രാഹുൽ കെ. റെജി (31) നെയാണ് എക്സൈസ് പിടികൂടിയത്.

ഒറീസയിൽ നിന്നും ട്രയിൻ വഴി  ബാംഗളൂരിലും അവിടെ നിന്നും ബസ് മാർഗ്ഗം ചെങ്ങന്നൂരിൽ  എത്തിച്ച സാധനം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ രാഹുലിൻ്റെ സുഹൃത്തിൻ്റെ കാറിൽ ഗവ. ഐ ടി ഐ ജംഗ്ഷനിൽ നിന്നും കിടങ്ങന്നൂർ പോകുന്ന വഴി പിൻതുടർന്ന് പിടികൂടുകയായിരുന്നു എന്ന് നർകോട്ടിക് സി ഐ മഹേഷ് എം പറഞ്ഞു.

ഇയാളുടെ പേരിൽ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ 24 കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവത്തിൽ കേസ് ഉള്ളതാണ്.  പിടികൂടിയ സാധനം ഇയാൾ രണ്ട് ബാഗു കളിലാക്കിയാണ് കൊണ്ടുവന്നത്. അസി: എക്സ്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ ,പ്രിവൻ്റീവ് ഓഫീസർ ഓംകാർ നാഥ് ,റെനി, സിവിൽ എക്സൈസ് ഓഫീസർ ദിലീപ് ,ഡ്രൈവർ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുളയിൽ സുഗതോത്സവത്തിന് തുടക്കമായി

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി   നാല് നാൾ നീളുന്ന സുഗതോത്സവത്തിന്  ആറമ്മുളയിൽ തുടക്കമായി.  സുഗതകുമാരിയുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത...

താത്ക്കാലിക അധ്യാപക ഒഴിവ്

പത്തനംതിട്ട : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  ഇന്‍ കെമിസ്ട്രി തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ്  29 ന്  രാവിലെ 10.30 ന്...
- Advertisment -

Most Popular

- Advertisement -