Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeSportsട്വന്റി-20 ലോകകപ്പ്...

ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യക്ക് : അഭിനന്ദന പ്രവാഹം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോക ചാംപ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം.മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ,പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി എന്നിവർ ആശംസകൾ അറിയിച്ചു.

17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് കിരീടം നേടുന്നത്.ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ.വിരാട് കോലിയുടെ ഇന്നിംഗ്സാണ് (76)ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം : സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂർ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന...

മഴക്കെടുതി:  തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം. 

പത്തനംതിട്ട: സംസ്ഥാനത്ത്  മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച  കൺട്രോൾ റൂം സജീവമായി  പ്രവർത്തനം തുടങ്ങി.  തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ...
- Advertisment -

Most Popular

- Advertisement -