Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഈരാറ്റുപേട്ടയിൽ കള്ളനോട്ട്...

ഈരാറ്റുപേട്ടയിൽ കള്ളനോട്ട് ശേഖരം പിടികൂടിയതിൽ സമഗ്ര അന്വേഷണം വേണം :എൻ ഹരി

കോട്ടയം : ഈരാറ്റുപേട്ടയും പശ്ചിമഘട്ടപരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് രാജ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയർത്തുന്ന സംഭവവികാസങ്ങളാണ് നടക്കുന്നതെന്ന റിപ്പോർട്ടുകൾക്ക് അടിവരയിടുന്നതാണ് ൻ കള്ളനോട്ട് ശേഖരം പിടികൂടിയതെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ.ഹരി ചൂണ്ടികാട്ടി.

കള്ളനോട്ട് നിർമ്മാണം ഭീകര പ്രവർത്തന സെല്ലുകളുടെ പ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ്. രാജ്യത്തിൻറെ സാമ്പത്തികനില തകർത്ത് സമാന്തര സാമ്പത്തിക വ്യവസ്ഥ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. വാഗമൺ ടൂറിസം,ശബരിമല സീസൺ എന്നിവ ലക്ഷ്യമിട്ടാണ് വ്യാജ കറൻസി നിർമിക്കുന്നത്. ജനലക്ഷങ്ങൾ എത്തുന്ന സീസണിൽ കള്ളനോട്ടുകൾ കൈമാറുന്നത് വളരെ എളുപ്പമാണ്.അതിനാൽ, അടിയന്തരമായി പശ്ചിമഘട്ട മലനിരകളിലെ വിധ്വംസക പ്രവർത്തന ശ്യംഖല കണ്ടെത്താനുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്യാസ്ട്രോഎന്ററോളജി ചികിത്സാരംഗത്ത് ചരിത്രനേട്ടവുമായി ബിലീവേഴ്സ്

തിരുവല്ല : മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചു ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക 'ഇ.യു.എസ് - ആർ.എഫ്.എ' (Endoscopic Ultrasound-Guided Radiofrequency Ablation) ചികിത്സ വിജയകരമായി പൂർത്തിയാക്കി.  ഗ്യാസ്ട്രോഎന്ററോളജി വിഭാഗം...

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി മണ്ണ് നീർ കോരൽ ചടങ്ങ്  നടന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന പൈങ്കുനി ഉത്സവത്തിന്റെ  ഭാഗമായി മണ്ണ് നീർ കോരൽ ചടങ്ങ്  മിത്രാനന്ദപുരം കുളത്തിൽ നടന്നു. കുളത്തിൽ നിന്ന് ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കുന്ന മണ്ണിൽ നവധാന്യങ്ങൾ വിതറുകയും...
- Advertisment -

Most Popular

- Advertisement -