Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsഅരവണ നശിപ്പിക്കുന്നതിനുള്ള...

അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിൽ

പത്തനംതിട്ട: ശബരിമലയിൽ ഉപയോഗശൂന്യമായ അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലേക്ക്.

ദേവസ്വം ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച 3 കമ്പനികളാണ് അരവണ നശിപ്പിക്കുന്നതിനുള്ള ടെൻഡറിൻ്റെ അവസാന പട്ടികയിൽ എത്തിയത്.
ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കോട്ടയം ഏറ്റുമാനൂർ ആസ്ഥാനമായ “ഇന്ത്യൻ സെൻട്രിഫ്യൂജ് ” എന്ന കമ്പനിക്ക് അരവണ നശിപ്പിക്കാൻ കരാർ നൽകുമെന്നാണ് സൂചന.

ടിന്നുകളിൽ നിന്ന് അരവണ വേർപെടുത്തി വളമാക്കുമെന്നാണ് കമ്പനി കരാർ ഉടമ്പടിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1.16 കോടി രൂപയാണ് അരവണ നശിപ്പിക്കുന്നതിനുള്ള കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനി 1.89 കോടി രൂപയും അക്വേഷ്യ വാട്ടർ സൊല്യൂഷൻസ് 1.76 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്.

അരവണയിലെ ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് അരവണ വിൽക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 6.65 കോടി രൂപയുടെ അരവണയാണ് ഉണ്ടായിരുന്നത്. ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചതോടെ കേസ് തള്ളി. അരവണ വിൽക്കാൻ ഉത്തരവിട്ടു. അപ്പോഴേക്കും അരവണയുടെ കാലാവധി അവസാനിച്ചു. അതാണ് ദേവസ്വം ബോർഡ് നശിപ്പിക്കാൻ ഒരുങ്ങുന്നത്.

മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന അരവണ ടിന്നുകൾ മർദം താങ്ങാനാകാതെ ഏതു നിമിഷവും പൊട്ടാവുന്ന സ്ഥിതിയാണ്. അങ്ങനെ സംഭവിച്ചാൽ ആനകൾ ശർക്കരയുടെ മണം പിടിച്ച് എത്താനും സാധ്യത ഏറെയാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാൽ നൂറ്റാണ്ട് മുന്നിൽകണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടപ്പാക്കുന്നത്:  മന്ത്രി സജി ചെറിയാൻ

അയിരൂർ : കാൽ നൂറ്റാണ്ട് മുന്നിൽകണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം നടന്ന അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടനത്തിന്...

തന്റെ ജീവിതം ഒരു തുറന്ന പുസ്തകം –  വൈകാരിക പ്രതികരണവുമായി  ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്

പത്തനംതിട്ട : തന്നെ  സസ്പെൻഡ് ചെയ്തു കൊണ്ടുള്ള പാത്രിയർക്കീസ് ബാവായുടെ നടപടികൾ കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് ഇന്നു രാവിലെ റാന്നി ക്നാനനായ വലിയ...
- Advertisment -

Most Popular

- Advertisement -