Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഅമീബിക് മസ്തിഷ്‌ക...

അമീബിക് മസ്തിഷ്‌ക ജ്വരം : കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരൻ മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു ചികിത്സയിലിരുന്ന 12 വയസുകാരൻ മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകൻ ഇ.പി മൃദുലാണ് മരിച്ചത് .ഇന്നലെ രാത്രി 11.30 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടു മാസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.

ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ചംകുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.സംസ്കാരം ഇന്ന് 12 ന്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി മാഫിയയെ പൂട്ടാൻ ‘ജനജാഗ്രത പോർട്ടൽ’ആരംഭിക്കുമെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം : ലഹരിമരുന്ന് വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാനും, ലഹരിവിമോചന-കൗൺസിലിങ് സഹായങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുമായി മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി ‘ജനജാഗ്രത പോർട്ടൽ' ജൂലൈ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് എക്‌സൈസ്...

എസ്‌ഐആര്‍: 122 നിയോജകമണ്ഡലങ്ങളിലെ ഹിയറിങ് പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ 122 നിയോജകമണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി. എസ്‌ഐആറുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയവരുടെ ഹിയറിങ്ങ് ഈ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു...
- Advertisment -

Most Popular

- Advertisement -