Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോടതി വിധി...

കോടതി വിധി അംഗീകരിക്കുന്നുവെങ്കിൽ ചർച്ചക്ക് തയ്യാർ: ഓർത്തഡോക്സ് സഭ

കോട്ടയം :  സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിൻറെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ.

സഭാ തർക്കത്തിൻ്റെ വിവിധ വശങ്ങൾ സമഗ്രമായി പഠിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമ തീർപ്പ് നടപ്പാക്കാതിരിക്കുവാൻ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തുകയും, വിധികൾ നടപ്പിലാക്കുവാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ ശൈലി തികച്ചും അപലപനീയമാണ്.

നിയമവ്യവസ്ഥയെ മാനിക്കേണ്ടതിനു പകരം ആൾ ബലമുണ്ടെന്ന വ്യാജേനയും, രാഷ്ട്രീയ സ്വാധീനത്തിലൂടെയും അതിനെ അടിച്ചമർത്താനാണ് യാക്കോബായ വിഭാഗം  ശ്രമിക്കുന്നത്. ചർച്ചകളെ എന്നും  സ്വാഗതം ചെയ്തിട്ടുള്ള ഓർത്തഡോക്സ് സഭ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലും ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 1934 ലെ ഭരണഘടനയും, സുപ്രീംകോടതി വിധി അനുസരിച്ചും ഒരു സഭയെ ഉള്ളൂ എന്ന നിലപാടിനോട്  യാക്കോബായ വിഭാഗം യോജിക്കുന്നുവെങ്കിൽ തുടർ ചർച്ചകൾക്കും സാധ്യതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇടത്താവളം ആരംഭിച്ചു

തിരുവല്ല: അയ്യപ്പ ഭക്തർക്ക് അന്നദാനവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടത്താവളം എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആരംഭിച്ചു.  നന്ദഗോവിന്ദം ഭജൻസിലൂടെ ശ്രദ്ധേയരായ ശ്രീലാലും, ഹരിയും ചേർന്നു  ഉദ്ഘാടനം നിർവഹിച്ചു. ശബരിമല അയ്യപ്പ സേവാ...

രാജീവ് ഗാന്ധി അനുസ്മരണ യോഗം

തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തഞ്ചാം അനുസ്മരണ യോഗം സംഘടിപ്പിച്ചു. അഡ്വ വി സി സാബു ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റഫർ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.  അഡ്വ....
- Advertisment -

Most Popular

- Advertisement -