Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsവിവേകാനന്ദ ഗ്രാമ...

വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു

തിരുവല്ല: കുറ്റൂർ പ്രയാറ്റ് – റെയിൽവേ ഗേറ്റ് റോഡിൽ വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു.

പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥയും കെടുകാര്യസ്തയുമാണ് ഇതിന് കാരണം. റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു.  വെള്ളക്കെട്ട് മൂലം നടക്കാൻ  പറ്റാത്ത  സാഹചര്യമാണ്. റോഡിന്റെ പ്രവർത്തനങ്ങൾ ഉടനെ ആരംഭിച്ചില്ലെങ്കിൽ വൻ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടു പോകാനാണ് സമിതിയുടെ തീരുമാനം.

വിവേകാനന്ദ ഗ്രാമ സേവ സമിതി പ്രസിഡന്റ്‌ രതീഷ്ശർമ്മൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി എ ആർ ശശിധരൻ, രക്ഷാധികാരി സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 50 ൽ പരം പ്രവർത്തകരും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഗാ 157 ചിത്രികരണം: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി ആലപ്പുഴയിൽ

ആലപ്പുഴ: ഒരു ഇടവേളയക്ക് ശേഷം  തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കേരളത്തിൽ എത്തി. ആലപ്പുഴയിൽ മെഗാ 157ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്.  നിലവില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഒരു ഗാന രംഗം ചിത്രീകരിക്കുന്നത് ആലപ്പുഴ പശ്ചാത്തലത്തിലാണ്. ചിത്രത്തിലെ...

റഷ്യൻ സേനയിലെ അനധികൃത ഇന്ത്യൻ പട്ടാളക്കാരെ തിരിച്ചെത്തിക്കാൻ ധാരണ

മോസ്കോ : ജോലിത്തട്ടിപ്പിനിരയായി റഷ്യൻ സേനയുടെ ഭാഗമാകാൻ നിർബന്ധിതരായ മുഴുവൻ ഇന്ത്യൻ പട്ടാളക്കാരെയും തിരിച്ചെത്തിക്കാൻ ധാരണ.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . മികച്ച ജോലി...
- Advertisment -

Most Popular

- Advertisement -